ഓട്ടോ അപകടം മരണം നാലായി; ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു
മലപ്പുറം: മലപ്പുറത്തെ ഓട്ടോ അപകടം മരണം നാലായി.അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ് മരണം. ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നേരത്തേ ഒരു കുടുംബത്തിലെ 3 പേർ മരിച്ചിരുന്നു. 3 പേർ പരുക്കേറ്റ് ചികിത്സായിലാണ്.ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ, സഹോദരൻ ഉസ്മാൻ , ഭാര്യ സുലൈഖ എന്നിവരാണ് മരിച്ചത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം. മൃതദേഹം മഞ്ചേരി മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്