Fincat

ബി ജെ പി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം എസ് ഡി പി ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ

ആലപ്പുഴ: ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. നാൽപത് വയസായിരുന്നു. അക്രമികൾ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

1 st paragraph

ഭാര്യയുടെയും അമ്മയുടെയും കൺമുന്നിൽവച്ചായിരുന്നു ആക്രമണം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ് രഞ്ജിത്ത് ശ്രീനിവാസന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

2nd paragraph

എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.