Fincat

സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയം നേടാം: ഡോ: അലക്സാണ്ടർ ജേക്കബ് ഐ പി എസ്.

ഐ എ എസ്, ഐ പി എസ് പദവികൾ നേടിയെടുക്കുന്നതിനുള്ള സിവിൽ സർവീസ് പരീക്ഷയിൽ സാധാരണ വിദ്യാർത്ഥികൾക്കും എളുപ്പം വിജയിച്ചു കയറാം. ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ തലം മുതലുള്ള പരിശ്രമവും ശാസ്ത്രീയമായ പരിശീലനവും നേടിയാൽ നമ്മുടെ ഗ്രാമ പ്രദേശത്തിലും നാട്ടിന്പുറങ്ങളിലുമുള്ള സാധാരണക്കാരായ വിദ്യാർത്ഥികൾക്കും സിവിൽ സർവീസിന്റെ ഉയരങ്ങൾ കീഴടക്കാം. ഇന്ത്യൻ സിവിൽ സർവീസ് പരിശ്രമ ശീലരായ വിദ്യാർത്ഥികൾ ഇന്ന് കീഴടക്കികൊണ്ടിരിക്കയാണ്.

1 st paragraph
മലപ്പുറം: മലപ്പുറം ടൗൺ ഹാളിൽ സി എച്ച് മുഹമ്മദ് കോയ അക്കാഡമിയുടെ സിവിൽ സർവീസ് ബോധവപകരണ സെമിനാർ സയ്യദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. വേദിയിൽ ഇടത്തു നിന്ന് ഹാജി അബ്ദുള്ള കുട്ടി, ഡോ: അലക്സാണ്ടർ ജേക്കബ്, ഡോ: ബാബു സെബാസ്റ്യൻ, അഡ്വ: ഹാരിസ് ബീരാൻ, ഡോ: ഷമീന വി പി

മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിംഗ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി എച്ച് മുഹമ്മദ് കോയ സിവിൽ സർവീസ് അക്കാഡമി വേദിക് ഐ എ എസ അക്കാഡമിയുമായി സഹകരി മലപ്പുറം ടൗൺ ഹാളിൽ ശനിയാഴ്ച നടത്തിയ സിവിൽ സർവീസ് ബോധവത്കരണ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ: അലക്സാണ്ടർ ജേക്കബ്.

2nd paragraph

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ്ങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സിവിൽ സർവ്വീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വേദിക്ക്’ ഐ.എ.എസ്. അക്കാഡമിയുമായി സഹകരിച്ച് ലോകത്തിലെ ഏത് ഭാഗത്തു നിന്നും ഓൺലൈൻ വഴി യു. എൻ, ഇന്ത്യൻ സിവിൽ സർവ്വീസ്‌ പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സിവിൽ സർവീസ് പരീക്ഷ പാസ്സാകുവാൻ അറിയേണ്ടതെല്ലാം ഉൾപ്പെടുത്തിയ പ്രഭാഷണം വേദിക് ഐ എ എസ് അക്കാഡമി സ്ഥാപകനും ചാന്സലറുമായ ഡോക്ടർ ബാബു സെബാസ്റ്റൃൻ പ്രഭാഷണത്തിലൂടെ വിദ്യാര്ഥികളെ ഉൽബുദ്ധരാക്കി.

സി എച്ച് മുഹമ്മദ് കോയ അക്കാഡമി ചെയർമാൻ അഡ്വ: വി കെ ബീരാൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന ന്യുനപക്ഷാവകാശങ്ങൾ യാഥാർഥ്യമാകണമെങ്കിൽ എക്സിക്യൂട്ടീവിലും ജുഡിഷ്യറിയിലും ന്യുനപക്ഷ സമുദായങ്ങൾക്ക്‌ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ട് ന്യുനപക്ഷ സാമുദായത്തിൽ നിന്നും പരമാവുധി വിദ്യാർത്ഥികൾ ഇന്ത്യൻ സിവിൽ സർവീസിലേക്കും ജുഡിഷ്യറിയിലേക്കും നടക്കുന്ന മത്സര പരീക്ഷകളിൽ വിജയിച്ചേ മതിയാകൂ. എന്ന സി എച്ച് മുഹമ്മദ് കോയയുടെ വിലപ്പെട്ട നിർദേശം യാഥാർഥ്യമാക്കുന്നതിന് സി എച്ച് മുഹമ്മദ് കോയ സിവിൽ സർവീസ് അക്കാഡമി നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് അധ്യക്ഷപ്രസംഗത്തിൽ അക്കാഡമി ചെയർമാൻ അഡ്വ. വി. കെ. ബീരാൻ പ്രസ്താവിച്ചു.

യോഗം സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം എൽ എ, അഡ്വ: ഹാരിസ് ബീരാൻ എന്നിവർ പ്രസംഗിച്ചു. എം എൽ എ മാരായ മഞ്ഞളാംകുഴി അലി, അബ്ദുൽ ഹമീദ് പി., ടി. വി. ഇബ്‌റാഹീം, ഡോ: ധന്യ ബാബു, അഡ്വ. മുഹമ്മദ് ഡാനിഷ്, കെ കെ ജമാൽ കളമശ്ശേരി, അലിക്കുട്ടി ഒളവട്ടൂർ, അഹമദ് സാജു എന്നിവർ പങ്കെടുത്തു.

മലപ്പുറത്ത് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുവാൻ സി എച്ച് അക്കാഡമിയോട് ആവശ്യപ്പെട്ട വിദ്യാർത്ഥിനി ഷഹാന അസ്ലമിനെ പ്രമുഖരുടെ സാന്നിധ്യത്തിൽ വേദിയിൽ ആദരിച്ചു.

ഈ പരിപാടിയുടെ പ്രമുഖ കോർഡിനേറ്റർമാരായ
ഡോ: ഷമീന വി പി സ്വാഗതവും, ഹാജി കെ വി അബ്ദുള്ള കുട്ടി നന്ദിയും പറഞ്ഞു.
മുഫീദ അഫ്‌റ, റുബാ അച്ചുതൊടിക, സൽമാൻ മുത്തു, മുഹമ്മദ് ഷംസീർ എന്നിവർ പരിപാടികളുടെ ഏകോപനം നിർവ്വഹിച്ചു.

വേദിക് അക്കാഡമി കുട്ടികളുടെ അഭിരുചി മനസ്സിലാക്കി തിരഞ്ഞെടുക്കുന്ന കുട്ടികളിൽ ഫീസ് കൊടുക്കാൻ കഴിയാത്തവർക്ക് സി. എച്ച്. മുഹമ്മദ് കോയ സിവിൽ സർവ്വീസ് അക്കാഡമി വേദിക് ഐ എ സ് അക്കാഡമിയിലേക്ക് പരിശീലനത്തിന് സ്പോൺസർ ചെയ്യുന്നതായിരിക്കുമെന്ന് അഡ്വ: ഹാരിസ് ബീരാൻ അറിയിച്ചു.