Fincat

കരിപ്പൂരിൽ വിമാന സുരക്ഷാ ജീവനക്കാരനിൽ നിന്നും സ്വർണം പിടികൂടി

കരിപ്പൂർ: സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.

1 st paragraph

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയിൽ നിന്നാണ്‌ ഏകദേശം ഒരുകോടി അമ്പതുലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അറസ്റ്റിലായ ഇയാളെ മഞ്ചേരി കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണം വൻതോതിൽ പിടികൂടാൻ തുടങ്ങിയതോടെയാണ് കള്ളക്കടത്തുകർ വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്താൻ തുടങ്ങിയത്.

2nd paragraph

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ കെ.വി. രാജന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രവീൺ കുമാർ. കെ.കെ, പ്രകാശ്. എം ഇൻസ്പെക്ടർമാരായ പ്രതീഷ്. എം, മുഹമ്മദ് ഫൈസൽ. ഇ, കപിൽ സുറിറ, ഹെഡ് ഹവിൽദാർമാർ ആയ സന്തോഷ് കുമാർ. എം, മോഹനൻ. ഇ. വി, രാജേഷ്. വി.കെ എന്നിവർ ചേർന്നാണ് പ്രസ്തുത സ്വർണം പിടികൂടിയത്.