പെന്‍ഷന്‍ ബോര്‍ഡിന് തുക നീക്കി വെക്കണം; കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍
മലപ്പുറം; സഹകരണ സ്ഥാപനങ്ങളിലെ ലാഭ വിഹിതത്തില്‍നിന്നും ഒരു നിശ്ചിത ശതമാനം തുക പെന്‍ഷന്‍ ബോര്‍ഡിന് നീക്കിവെക്കാന്‍ നടപടിയെടുക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു
. സംസ്ഥാന സെക്രട്ടറി സി എം രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പരമേശ്വരന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.കെ പി അച്ച്യുതാനന്ദബോസ്,കെ ദിവാകരന്‍,വി .രാജേന്ദ്രന്‍,കെ ഗോപിനാഥന്‍,പി അഹമ്മദ് കുട്ടി ,തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി കുഞ്ഞിക്കണ്ണന്‍ (പ്രസിഡന്റ്),കെ എം സരള, പി രാജേന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), പി അഹമ്മദ് കുട്ടി (സെക്രട്ടറി),എന്‍ പി ജാനകി ,കെ എം യൂസ്സഫ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ ഗോപിനാഥന്‍,കെ ദിവാകകരന്‍ (സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി),പി ജ്യോതി, കെ ശകുന്തള (സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ഫ