ആർ. എസ്. എസ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ എസ്. ഡി. പി. ഐ. പ്രതിഷേധിച്ചു


തിരൂര്‍: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ.സ്. ഷാനെ ആർ, എസ്, എസ് കാപാലിക കൂട്ടം ആലപ്പുഴ മണ്ണഞ്ചേരിയിൽ വാഹനം ഇടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ തിരൂര്‍ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും sdpi എന്ന രാഷ്ട്രീയ മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യാൻ ആവില്ലന്ന് ഈ അക്രമി കൂട്ടം മനസ്സിലാക്കുന്നത് നല്ലതാണ്. കൊലപാതകികളെ ഏത് കോട്ടക്കുള്ളിൽ ഒളിപ്പിച്ചാലും SDPI അതിന്റെ നീതി നടപ്പിലാക്കുക തന്നെ ചെയ്യും എന്ന് പ്രകടനം മുന്നറിയിപ്പ് നല്‍കി. എസ് ഡി പി ഐ യെ ഇല്ലായ്മ ചെയ്യാനാവില്ലെന്നും അങ്ങനെ കരുതുന്നത് മൗഢ്യമാണ് എന്നും പ്രേതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ തിരൂർ മണ്ഡലം പ്രസിഡണ്ട് ജുബൈർ കല്ലൻ താക്കീത് നൽകി . മണ്ഡലം സെക്രട്ടറി നജീബ് തിരൂര്‍, നിസാര്‍ അഹമ്മദ് , യൂനുസ് M K, നൗഷാദ്, അന്‍സാര്‍ , ഹംസ അന്നാര , ഇബ്രാഹിം,സുലൈമാന്‍, Razak, ജമാല്‍ തുടങ്ങിയവർ നേതൃത്വം നൽകി. താഴെപാലത്തു നിന്ന് തുടങ്ങിയ പ്രകടനം തിരൂര്‍ നഗരം ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.