എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് താനൂരിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രകടനം നടത്തി.
താനൂർ :എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ താനൂരിൽ പ്രതിഷേധ പ്രകടനം നടത്തി, സംസ്ഥാനത്തെ സാമുദായിക സൌഹൃദ അന്തരീക്ഷം മലിനീകരിക്കാന്‍ കഴിഞ്ഞ കുറേ മാസങ്ങളായി സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്,
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനെ, ആലപ്പുഴ മണ്ണന്‍ചേരിയിലെ വിജനമായ ഒരു പ്രദേശത്ത് വെച്ച് ആര്‍എസ്എസ് ഭീകരര്‍, അവര്‍ വന്ന കാറുകൊണ്ട് ഇടിച്ച് താഴെയിടുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു, ഗുരുതരമായി പരിക്കേറ്റ ഷാന്‍ പിന്നീട് മരണപ്പെട്ടു,

താനൂർ ബസ്റ്റാന്റ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി താനൂർ ജഗ്ഷനിൽ സമാപിച്ചു, മണ്ഡലം പ്രസിസിഡന്റ് സദഖത്തുള്ള, സെക്രട്ടറി കെ ഫിറോസ്, ട്രഷറർ അഷ്‌റഫ് വൈലത്തൂർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിപോക്കർ,വി മൻസൂർ മാസ്റ്റർ, എം മൊയ്തീൻ കുട്ടി, ബി പി ഷെഫീഖ്,എൻ പി അഷ്‌റഫ്, ടി പി റാഫി,
കെ സുലൈമാൻ, റസാഖ് കല്ലൻ, സലാം വൈലത്തൂർ, റിയാസ് കുറ്റിപ്പാല, ശിഹാബ് ഓണക്കാട് എന്നിവർ നേതൃത്വം നൽകി.