ജില്ലക്ക് അഭിമാനമായി തിരൂർക്കാട് സ്വദേശി റന തൗഫീഖ്
59ാംമത് ദേശീയ റോളർ സ്കേറ്റിംഗ് മേളയിൽ റോളർ സ്കൂട്ടറിൽ കേരളത്തിനു വെങ്കലം
മലപ്പുറം: പഞ്ചാബിൽ വെച്ച് നടക്കുന്ന 59ാംമത് ദേശീയ റോളർ സ്കേറ്റിംഗ് മേളയിൽ റോളർ സ്കൂട്ടർ വിഭാഗത്തിൽ കേരളത്തിനു വെങ്കലം
കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന റോളർ സ്കേറ്റിംഗ്, റോളർ സ്കൂട്ടർ മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയിച്ച തിരൂർക്കാട് സ്വദേശിനികളായ റയ തൗഫീകും റന തൗഫീകും പഞ്ചാബിൽ വെച്ച് നടക്കുന്ന ദേശീയ റോളർസ്കേറ്റിംഗ് മേളയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

പഞ്ചാബിലെ മൊഹാലിയിൽ വെച്ച് നടന്ന നാഷണൽ മേളയിലാണ് റന തൗഫീഖ് തിരൂർക്കാട് വെങ്കലം കരസ്ഥമാക്കിയത്
ദേശീയ മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നതാണെന്നും ഏറെ നാളത്തെ ആഗ്രഹം ഇന്നലെ പൂർത്തീകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവദിയാണ് താനെന്നും എന്റെ ഈ നേട്ടം എന്നെ ഈ നിലയിലേക്ക് പരിശീലനം നൽകി ഉയർത്തിയ ട്രൈനേഴ്സിനും എല്ലാ നിലക്കുള്ള പൂർണ്ണ പിന്തുണയും നൽകിയ രക്ഷിതാക്കൾക്കുമുള്ളതാണെന്നും റന പറഞ്ഞു.
സഹോദരി റയ തൗഫീകും ഡൗൺഹിൽ സ്കേറ്റിംഗ് മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ മാറ്റുരച്ചു.
തിരൂർക്കാട് എ എം ഹൈസ്കൂൾ അധ്യാപകരായ കോൽക്കാട്ടിൽ തൗഫീഖ് ഇബ്രാഹിം സനിയ്യ അധ്യാപക ദമ്പതികളുടെ മകളാണ് പത്താം തരത്തിൽ പഠിക്കുന്ന റന തൗഫീഖ്