പാണമ്പ്രയിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

തേഞ്ഞിപ്പലം: സ്ഥിരം അപകട മേഖലയായ ദേശീയപാത പാണമ്പ്ര വളവിൽ കണ്ടെയ്നർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു അപകടം.ഡ്രൈവറുൾപ്പെടെ
ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു.ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

കോഴിക്കോട് ഭാഗത്തു നിന്നും ലോഡുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും പോലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.ഇവിടെ നിരന്തരം അപകടങ്ങൾ ആവർത്തിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്നുള്ള നിസംഗത നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.