Fincat

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുസ്തകോൽസവത്തിന് തുടക്കമായി.

തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുസ്തകോൽസവത്തിന് തുടക്കമായി. തിരൂർ ടൗൺ ഹാൾ പരിസരത്തെ സ: കെ ദാമോദരൻ നഗറിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

പുസ്തകോൽസവം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

ചടങ്ങിൽ’ സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയൻ , ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കൊടക്കാട്ട് ബഷീർ, പി പി ലക്ഷ്മണൻ, പി മുഹമ്മദാലി, പി മുനീർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി ഗോവിന്ദൻ കുട്ടി, റഹീം മേച്ചേരി, കെ പി ഷാജിത്ത്, സാജി സോമനാഥ് എന്നിവർ പങ്കെടുത്തു. ചിന്താ ബുക്സ്, ദേശാഭിമാനി പബ്ലിക്കേഷൻസ് എന്നിവയടക്കം പുസ്തകോൽസവത്തിൽ സ്റ്റാളുകളുണ്ട്.