കൊവിഡ് ധനസഹായം: 20, 21 തിയ്യതികളില്‍ താലൂക്ക് ഓഫിസുകളില്‍ ക്യാംപ്

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തിയ്യതികളില്‍ സംസ്ഥാനത്തെ എല്ലാ താലൂക്കാഫിസുകളിലും ക്യാംപ് നടത്തും.

വാര്‍ഡ്തല മെംബര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളെ ക്യാംപുകളിലെത്തിച്ച് അര്‍ഹരായ എല്ലാവരുടെയും പേരുകള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.