റോഡ് ഗതാഗത യോഗ്യമാക്കണം
മലപ്പുറം :കുറുവ പഞ്ചായത്ത് പുത്രോട് പടിഞ്ഞാറെ പള്ളിയാലില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ഇവിടെക്ക് കുടിവെള്ളമെത്തിക്കണമെന്നും ആവശ്യപ്പെട്ട് കുറുവ പഞ്ചായത്ത് കോണ്‍ഗ്രസ്സ് ഒമ്പതാം വാര്‍ഡ് കമ്മറ്റി മഞ്ഞളാംകുഴി അലി എം എല്‍ എക്ക് നിവേദനം നല്‍കി.
റോഡരികിലുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റിസ്ഥാപിക്കുകയും റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും വേണമെന്ന് നിവേദനത്തില്‍ പറഞ്ഞു. കമ്മറ്റി ഭാരവാഹികളായ ആര്‍ പി ഉണ്ണികൃഷ്ണന്‍ കൂടേരി ചന്ദ്രന്‍ എന്നിവരാണ് നിവേദനം നലകിയത്.