Fincat

ബൈക്കപകടത്തില്‍ എടരിക്കോട്ടെ പച്ചക്കറി വില്‍പ്പനക്കാരനായ 19കാരന്‍ മരിച്ചു


എടരിക്കോട്: ബൈക്കപകടത്തില്‍ മലപ്പുറം എടരിക്കോട്ടെ പച്ചക്കറി വില്‍പ്പനക്കാരനായ 19കാരന്‍ മരിച്ചു. തൃശ്ശൂര്‍ കുന്നുകളത്തിനുത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലാണ് മുടവങ്ങാടന്‍ മുസ്ഥഫ യുടെ മകന്‍ മുഹമ്മദ് ഫഹദ് (19) മരണപ്പെട്ടത്..

1 st paragraph

എടരിക്കോട് പച്ചക്കറി വില്‍പ്പനക്കാരനായിരുന്നു ഫഹദ്. കൂട്ടുകാരന്‍ കൂത്തു മാടന്‍ ഫായിസു മൊത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഫായിസ് തൃശ്ശൂര്‍ ചികിത്സയിലാണ്. എടരിക്കോട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് എം.എസ്.എഫ്. പ്രസിഡണ്ടാണ് ഫഹദ്. മാതാവ്: ഫൗസിയ സഹോദരങ്ങള്‍: മാഷിദ, മുഹമ്മദ് ഫാദില്‍