Fincat

പഞ്ചദിന ഉർദു ക്യാമ്പ് സമാപിച്ചു

പൊന്നാനി: പൊന്നാനി വലിയ ജുമുഅത്ത് പള്ളി മഖ്ദൂമിയ്യ ദഅവാ സംഘടിപ്പിച്ച പഞ്ചദിന ഉർദു ക്യാമ്പ് സമാപന സംഗമം പൊന്നാനി വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി വി.സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഉർദു പരിശീലകൻ പി.ടി ഫൈറൂസ് മഖ്ദൂമി സഖാഫിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ ക്ലോസിംഗ് സെറമണി സമാപന സംഗമത്തിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി തങ്ങൾ നേതൃത്വം നൽകി.


പൊന്നാനി വലിയ പള്ളി ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്, ജോ.സെക്രട്ടറി റഹീം ഹാജി,മാനേജർ കുഞ്ഞുമുഹമ്മദ്,മുദരിസുമാരായ അബ്ദുസ്സമദ് അഹ്സനി വെളിമുക്ക്, ഉമർ ഇർഫാനി കാമിൽ സഖാഫി ചേലേമ്പ്ര,ഉവൈസ് അദനി വിളയൂർ എന്നിവർ സംബന്ധിച്ചു.