Fincat

പ്രധാനമന്ത്രിയുടെ ചിത്രം നീക്കേണ്ടതില്ല, ഹർജിക്ക് പിന്നിൽ പ്രശസ്തി താൽപ്പര്യം, ഹർജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

1 st paragraph

കോടതികളില്‍ നിരവധി ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇത്തരം അനാവശ്യ ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ല. ഈ ഹർജിക്ക് പിന്നിൽ പൊതുതാൽപ്പര്യമല്ലെന്നും പ്രശസ്തി താൽപ്പര്യമാണെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

2nd paragraph

പണം നൽകി സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്സിൻ എടുക്കുമ്പോൾ പോലും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ് നൽകുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിൽ ആണ് ഹർജിക്കാരൻ.