ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണം – കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്‍
മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫോറസ്റ്റ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും കേരള സ്റ്റേറ്റ് സോ മില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഹുസൈന്‍ ഹാജി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം മദാരി ഷൗക്കത്ത് അലി മുഖ്യപ്രഭാഷണം നടത്തി
ഭാരാവാഹികളായി ബീരാന്‍കുട്ടി ഹാജി എടരിക്കോട് (പ്രസിഡന്റ്), എ കെ അബ്ദുറഹിമാന്‍ അയങ്കലം ( ജന.സെക്രട്ടറി), നാസര്‍ കടമ്പോട് ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.