പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന കേസ്: 20കാരൻ അറസ്റ്റിൽ
മലപ്പുറം: മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസിൽ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം ഈങ്ങാപ്പുഴ പെരുമ്പള്ളി വാളനൂർ വീട്ടിൽ മിദ്ലാജ് (20)നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
മഞ്ചേരി തുറക്കലിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയെ ബൈക്കിൽ കയറ്റി കണ്ണൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി അലവിയുടെ നിർദ്ദേശ പ്രകാരം എ എസ് ഐ വിജയൻ, സിപിഒമാരായ പി ഹരിലാൽ , ജോത്സ്ന കെ ബേബി എന്നിവർ 20ന് കണ്ണൂരിലെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ് ഐ രാജേന്ദ്രൻ നായരാണ് കേസന്വേഷിക്കുന്നത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.