Fincat

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആർഎസ്എസ്. നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു.

1 st paragraph

മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടൻ എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ട് പ്രതികളേയും പൊലീസ് റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയിൽ വച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. നാൽപ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായതെന്നു പറയുന്നു.

2nd paragraph

മൂന്നു ദിവസമായി കൊലപ്പെടുത്തുന്നതിന് വേണ്ടി പദ്ധതിയിട്ടു. അഞ്ചു പേർ കൃത്യത്തിൽ പങ്കെടുത്തതായി സൂചന ഒരാൾ ബൈക്കിൽ വിവരങ്ങൾ നൽകി നാലുപേർ കാറിൽ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വഴികാട്ടിയ ബൈക്കുകാരൻ ആരാണെന്നതിൽ തുടങ്ങി കുറെയേറെ പേരുകൾ പൊലീസ് പുറത്തുവിടാനുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കൈകൾക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ നിലയിലാണ് ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഷാന്റെ കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം ബിജെപി സംസ്ഥാന നേതാവ് രഞ്ജിത്തുകൊല്ലപ്പെട്ടിരുന്നു

ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പൊലീസെത്തി കാർ പരിശോധിക്കുകയാണ്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച കാർ വാടകയ്‌ക്കെടുത്തതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശബരിമലയിൽ പോകാനെന്ന് പറഞ്ഞാണ് കാർ വാടകയ്ക്ക് എടുത്തത്. അതേസമയം ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഈ കേസിൽ ഒരു പ്രതിയേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ചേർത്തല വയലാർ നാഗംകുളങ്ങരയിൽ നന്ദു കൊല്ലപ്പെട്ടത്. ആസൂത്രിതമായാണ് കൊലപാതകം അരങ്ങേറിയത്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് വടിവാളുകളും ഹോക്കി സ്റ്റിക്കും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇരുകൂട്ടരും തമ്മിൽ ദിവസങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. രാത്രിയിൽ എസ് ഡി പി ഐ- ആർഎസ്എസ് പ്രവർത്തകർ പ്രകടനമായി എത്തുകയും പോർവിളി കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. ആർഎസ്എസ് ഗഡനായക് വയലാർ ആശാരിപ്പറമ്പ് സ്വദേശിയായ നന്ദു കൃഷ്ണയാണ് മരിച്ചത്.