ഗെയ്റ്റിനകത്ത് അകപ്പെട്ട നായകുഞ്ഞിനെ രക്ഷപ്പെടുത്തി

കുറ്റിപ്പുറം: ഗെയ്റ്റിനകത്ത് തല അകപ്പെട്ട് രണ്ട് മണിക്കൂറോളം ബുദ്ധിമുട്ടിയ നായകുഞ്ഞിനെ രക്ഷപ്പെടുത്തി തെരുവ് നായ് സംരക്ഷക നിഷ ടീച്ചർ കഴിഞ്ഞ ദിവസം വൈകീട്ടാണ് എടപ്പാൾ പഴയ ബ്ലോക്ക്‌ ഭാഗത്തെ ഒരു വീടിന്റെ ഗെയ്റ്റിനകത്ത് നായകുഞ്ഞിന്റെ തല അകപ്പെട്ടത് അയൽവാസികളും വഴിയാത്രികരും ഒരുപാട് പരിശ്രെമിച്ചിട്ടും നായകുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല ഒടുവിൽ നിഷ ടീച്ചറെ വിവരം അറിയിക്കുകയും ടീച്ചർ വന്ന് രക്ഷപ്പെടുത്തുകയും ചെയ്തതോടെ നായ്കുഞ്ഞിനും ഒപ്പം രക്ഷിക്കാൻ ശ്രെമിച്ചവർക്കും സമാധാനമായി.

മുൻപും ഇതുപോലെ ഒട്ടനവധി തവണ ഇത്തരത്തിൽ അകപ്പെട്ട തെരുവ് നായ്ക്കളെയും കുഞ്ഞുങ്ങളെയും ടീച്ചർ രക്ഷപ്പെടുത്തിയിട്ടുണ്ട് പരികേറ്റവയെ വീട്ടിൽ കൊണ്ട്പോയി പരിചരിച്ചു രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഈ പ്രവർത്തനത്തിന്റെ പേരിൽ ഒരുപാട് അംഗീകാരങ്ങളും ടീച്ചറെ തേടി എത്തിയിട്ടുണ്ട്.