ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് രാഹുൽഗാന്ധി
കോട്ടക്കൽ: കേരള സന്ദർശനത്തിനായി രണ്ടുദിവസത്തേക്ക് എത്തിയ രാഹുൽ ഗാന്ധി ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. കോട്ടക്കൽ ആശുപത്രിയിൽ എത്തിയാണ് തങ്ങളെ രാഹുൽഗാന്ധി സന്ദർശിച്ചത്.

അതേസമയം അന്തരിച്ച എംഎൽഎ പിടി തോമസിന്റെ നിര്യാണത്തിൽ രാഹുൽഗാന്ധി അനുശോചിച്ചു. കോൺഗ്രസ് ആശയങ്ങൾ ആഴത്തിൽ മനസ്സിൽ സൂക്ഷിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത ആളായിരുന്നു പി ടി തോമസ്, പ്രഗല്ഭനായ ഒരു നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞു.രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ മുഴുവൻ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. സംസ്കാര ചടങ്ങുകളുടെ ഭാഗമാവാൻ രാഹുൽഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.
