Fincat

ബസിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പോലീസ് പിടികൂടി.

കുറ്റിപ്പുറം: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ മറവഞ്ചേരി സ്വദേശി കളരിക്കൽ വീട്ടിൽ വിമൽ എസ്. പണിക്കരാണ് (31) പിടിയിലായത്. പൊന്നാനിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.

1 st paragraph

തവനൂർ അയങ്കലത്ത് വെച്ച് വിദ്യാർത്ഥിനിയും മറ്റൊരു യാത്രക്കാരിയും ചേർന്ന് സംഭവം കണ്ടക്ടറുടെ ശ്രദ്ധയിൽപെടുത്തിയതോടെ യുവാവ് ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു.

2nd paragraph

തുടർന്ന് ബസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് വിടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും