എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് ഒരുക്കങ്ങളായി

താനുർ: താനൂർ സി.എഛ്. മുഹമ്മദ് ക്കോയ മെമ്മോറിയൽ ഗവ: ആർട്സ് & സയൻസ് കോളെജിന്റെ 2021 ലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് ഒരുക്കങ്ങളായി.
ഡിസംബർ 23 മുതൽ 29 വരെയുളള തിയ്യതികളിൽ താനൂർ എസ് എം.യു.പി സ്കുളിലാണ് ക്യാമ്പ്.

സമ്പൂർണ്ണ നിരക്ഷരതാ നിർമ്മാർജനം ലക്ഷ്യം വെച്ച് സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്ന അഭിയാൻ ക്ലബ്ബുകളുടെയും
സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ താനാളൂർ പഞ്ചായത്തിൽ ജനകിയ രീതിയിൽ നടപ്പാക്കാനാണ് സപ്തദിന ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.

താനുർ എസ്.എം.യു.പി സ്കുളിൽ നടന്ന സംഘാടക സമിതി രൂപികരണ യോഗം താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി. സിനി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷബ്ന ആഷിഖ്, കെ.വി. ലൈജു, ഗവ: കോളെജ് പ്രിൻസിപ്പൽ ഡോ.പി.അഷ്ക്കറലി , എൻ.എസ്.എസ് കോഡിനേറ്റർ എം.ആർ. കവിത,
എസ്.എം.യു.പി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് എ.അബ്ദുൽ ജലീൽ , പ്രധാനാധ്യാപിക ഇ.പി.രാധാമണിയമ്മ,
ക്ലബ്ബ് കോ-ഡിനേഷൻ വൈസ് ചെയർമാൻ മുജിബ് താനാളൂർ, സാക്ഷരതാ പ്രേരക് എ.വി. ജലജ ഗവ: കോളെജ് അധ്യാപകൻ
കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്കെ .എം. മല്ലിക
ചെയർ പേഴ്സണും ഗവ: കോളെജ് പ്രിൻസിപ്പൽ ഡോ.പി.അഷ്ക്കറലി ജനറൽ കൺവീനറും
ക്ലബ്ബ് കോഡിനേഷൻ വൈസ് ചെയർമാൻ മുജീബ് താനാളുർ കോഡിനേറ്ററുമായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു