സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചങ്ങാത്ത മുതലാളിത്തവും വർഗ്ഗസമരവും എന്ന വിഷയത്തിൽ സെമിനാർ നടത്തി

തിരൂർ; സി പി ഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ചങ്ങാത്ത മുതലാളിത്തവും വർഗ്ഗസമരവും എന്ന സെമിനാർ വിഷയത്തിൽ സെമിനാർ നടത്തി. . ടൗൺ ഹാൾ സമീപത്തെ സ. കെ ദാമോദരൻ നഗറിൽ സിഐടിയു ദേശിയ സെക്രട്ടറി കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻറ് വി ശശികുമാർ അധ്യക്ഷനായി.

ബെഫി ജില്ലാ സെക്രട്ടറി ഡി വെങ്കടേഷ് വിഷയാവതരണം നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി പി സക്കറിയ, വേലായുധൻ വള്ളിക്കുന്ന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, വി പി സോമസുന്ദരൻ, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കെ കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ശിവദാസൻ സ്വാഗതവും റഹീം മേച്ചേരി നന്ദിയും പറഞ്ഞു
തുടർന്ന് ബാലസംഘം കൂട്ടുകാരുടെ കലാപരിപാടികൾ അരങ്ങേറി