പഠന മുറികളുടെ ചുമർ തന്നെ പാഠ പുസ്തകമാക്കി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂള്‍.


മലപ്പുറം ; പക്ഷികളെ സംബന്ധിച്ചുള്ള അറിവും അവബോധവുമുണ്ടാക്കന്‍ പഠന മുറികളുടെ ചുമര്  തന്നെ പാഠ പുസ്തകമാക്കി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂള്‍.
പ്രൈമറി  ക്ലാസ്സില്‍ പരിസരപഠനം, ശാസ്ത്രം എന്നീ വിഷയങ്ങളുമായിബന്ധപ്പെട്ട് ചുറ്റുമുള്ള പക്ഷിക്കളെ നിരീക്ഷിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടെത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായണ് ഈ പരിപാടി.
 ബലി കാക്കളെയും പേനകാക്കകളെയും നിരീക്ഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കന്‍ സ്‌കൂളിലെ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികം പേര്‍ക്കും പേന കാക്കളെപ്പറ്റി മാത്രമെ അറിവൊള്ളൂവെന്ന് അധ്യാപകര്‍ക്ക് ബോധ്യപ്പെട്ടു.തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരില്‍ നടന്ന ചര്‍ച്ചയെതുടര്‍ന്നാണ് ഈ ഒരാശയം ഉദിച്ചത്. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എസ് ഗോപീമോഹനന്‍, കെ.കെ ആശ കുമാരി, കെ.ശ്രീലത എന്നീ അധ്യാപകര്‍   ഇതിനുള്ള ചെലവ് വഹിക്കുകയും ചെയ്തു.

വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂളില്‍ പക്ഷികളെക്കുറിച്ചുള്ള ചിത്രങ്ങളെപ്പറ്റി പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ എന്‍.എ നസീര്‍ വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തുന്നു

ആര്‍ട്ടിസ്റ്റ് സി.പി മോഹനന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മാസമെടുത്താണ് എഴുപതോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇതിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ  എന്‍.എ നസീര്‍ നിര്‍വ്വഹിച്ചു. കുട്ടികളുമായി അദ്ദേഹം ഒരു മണിക്കൂര്‍ ആശയവിനിമയം നടത്തി. നസീറിന്റെ ഫോട്ടോകള്‍ സ്ലൈഡ് ഷോ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.മങ്കട ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ ബുജു, പി ടി എ പ്രസിഡന്റ് കെ ഫൈസല്‍,സ്‌കൂള്‍ മാനേജര്‍ ടി കെ സുശീല തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.