26 മുതൽ തീവണ്ടി സർവീസുകളിൽ മാറ്റം
തിരുവനന്തപുരം: 26 മുതൽ ജനുവരി 15 വരെ വിവിധ തീവണ്ടികളുടെ സർവീസുകളിൽ മാറ്റം. തിരുച്ചിറപ്പള്ളി അരിയല്ലൂർ യാർഡിൽ നവീകരണവുമായി ബന്ധപ്പെട്ടാണ് സർവ്വീസുകളുൽ മാറ്റം വരുത്തുന്നത്. ചില തീവണ്ടികൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിമാറി ഓടിക്കുകയും ചിലതിന്റെ പുറപ്പെടൽ കേന്ദ്രം മാറുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.
ചെന്നൈയിൽനിന്നും രാവിലെ ഒമ്പതിന് പുറപ്പെടുന്ന ചെന്നൈ-ഗുരുവായൂർ പ്രതിദിന സർവീസ് 26 മുതൽ ജനുവരി 10 വരെ(30 ഒഴികെയുള്ള ദിവസങ്ങളിൽ) വിരുദാചലം ഒഴിവാക്കി വില്ലുപുരം, കുംഭകോണം വഴി സർവീസ് നടത്തും. ജനുവരി 9നുള്ള ഗുരുവായൂർ-ചെന്നൈ എക്സ്പ്രസ് ശ്രീരംഗം ഒഴിവാക്കി തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി സർവീസ് നടത്തും.
മധുര-ചെന്നൈ എക്സ്പ്രസ് 30, 31 ജനുവരി 6 തീയതികളിൽ താംബരം വരെ സർവീസ് നടത്തും. ചെന്നൈ എഗ്മോർ-കാരൈക്കുടി പല്ലവൻ എക്സ്പ്രസ് ഈ തീയതികളിൽ താംബരത്തുനിന്നും പുറപ്പെടും.
ജനുവരി ആറിന് രാവിലെ ആറിനുള്ള നാഗർകോവിൽ-മുംബൈ എക്സ്പ്രസ് 40 മിനിറ്റ് വൈകി പുറപ്പെടും. ചെന്നൈ-മധുര വൈഗൈ എക്സ്പ്രസ് ജനുവരി 10നും ലോകമാന്യതിലക്-മധുര എക്സ്പ്രസ് ജനുവരി അഞ്ചിനും യഥാക്രമം 20, 75 മിനിറ്റുകൾ വൈകി പുറപ്പെടും.