ധനലക്ഷ്മിയുടെ നിക്ഷേപ സംഗമവും സാമൂഹ്യ സേവനവും
ഡിസംബര്‍ 22ന് ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും നിക്ഷേപ സംഗമവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹ്യസേവനവും നല്‍കിയതായി ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലിമിറ്റഡ് നോര്‍ത്ത് കേരള മേധാവി സുധീര്‍ നായര്‍ ഏരിയാ മാനേജര്‍മാരായ സുജ ബിറില്‍ , സുനില്‍കുമാര്‍ ,നിലമ്പൂര്‍ ബാങ്ക് മാനേജര്‍ പ്രവീണ്‍ മുരളി എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

1991 ല്‍ ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി 2000 ജൂലൈ 21ന് പബ്ലിക് ലിമിറ്റഡ് കമ്പനി ആയി മാറി. സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയ 20 ബ്രാഞ്ചുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീല്‍ചെയര്‍, പഠനോപകരണ വിതരണം, ചികിത്സാസഹായം ,സ്വയംതൊഴില്‍ സംരംഭം തുടങ്ങാനുള്ള ധനസഹായം തുടങ്ങിയവ നല്‍കിയതായും അവര്‍ അറിയിച്ചു.