കടല്‍പക്ഷികളുടെ സര്‍വേ നടത്തി


മലപ്പുറം:കേരള വന്യജീവി വകുപ്പ് സാമൂഹ്യവനവല്‍ക്കരണ വിഭാഗം മലപ്പുറം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പൊന്നാനി ഭാഗം അറബിക്കടലില്‍ കടല്‍ പക്ഷികളുടെ  സര്‍വേ നടത്തി. കടല്‍പക്ഷികളുടെ വൈവിധ്യം അറിയുന്നതിനും കടല്‍പക്ഷികളുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനും കടല്‍ പക്ഷി നിരീക്ഷണത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനും അവ നേരിടുന്ന ഭീഷണികള്‍ കണ്ടെത്തുന്നതിനും കടല്‍ പക്ഷികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് സര്‍വേ നടത്തിയത്.  

സാമൂഹ്യ വിഭാഗം ഉത്തരമേഖ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  ആര്‍ കീര്‍ത്തി, മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി. സജികുമാര്‍,മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച്‌ഫോറസ്റ്റ് ഓഫീസര്‍ നിഷാല്‍ പുളിക്കല്‍, പക്ഷി നിരീക്ഷകന്‍ സത്യന്‍ മേപ്പയൂര്‍, വനം വകുപ്പ് ജീവനക്കാര്‍ , പക്ഷി നിരീക്ഷകര്‍ , മത്സ്യ തൊഴിലാളികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.