കേരളോൽസവത്തെ ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാർ വഞ്ചനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ കേരളോൽസവം ആവേശകരമായി


തിരൂർ: പാർട്ടി സമ്മേളനങ്ങൾ മുടക്കമില്ലാതെ ആഘോഷമാക്കി നടത്തുമ്പോഴും കോവിഡിൻ്റെ പേര് പറഞ്ഞ് കേരളോത്സവം ഓൺലൈനിൽ ഒതുക്കിയ ഇടത് സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ചെറിയമുണ്ടം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കേരളോൽസവം ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.പൊൻമുണ്ടം ബൈപാസ് അറീന ടർഫ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ കേരളോൽസവത്തിൽ ചെറിയമുണ്ടം പഞ്ചായത്തിലെ 32 ടീമുകൾ പരസ്പരം ഏറ്റുമുട്ടി. പ്രതിഷേധ കേരളോൽസവം മണ്ണാർക്കാട് എം.എൽ.എ അഡ്വ.എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.കേരളോൽസവം ഓൺലൈനിൽ മാത്രമായി ചുരുക്കിയതിലൂടെ കായിക കേരളത്തെ സംസ്ഥാന സർക്കാർ വഞ്ചിക്കുകയാണ് ചെയ്തന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ചെറിയമുണ്ടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് വൈ.സൽമാൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് താനൂർ മണ്ഡലം പ്രസിഡൻ്റ് കെ.എൻ മുത്തുക്കോയ തങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി എന്നിവർ മുഖ്യാത്ഥികളായി. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി യു.ഡി.എഫ് ജനപ്രതിനിധികളും യൂത്ത് ലീഗ് ഭാരവാഹികളും തമ്മിൽ സൗഹാർദ്ദ മൽസരത്തിൽ ഏറ്റുമുട്ടി.ആവേശകരമായ മൽസരം സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് നടത്തിയ ഷൂട്ടൗട്ടിൽ മുത്തുക്കോയ തങ്ങളും വി.കെ.എം ഷാഫിയുടെയും നേതൃത്വത്തിൽ ഇറങ്ങിയ ജനപ്രതിനിധികളുടെ ടീം വിജയിച്ചു.ഈ മൽസരത്തിലെ മികച്ച കളിക്കാരനായി ഗ്രാമ പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡൻ്റ് പി.ടി നാസറിനെ തെരഞ്ഞെടുത്തു.


മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി യൂസഫ് കല്ലേരി, മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി നാസർ, യൂത്ത് ലീഗ് ട്രഷറർ നൗഷാദ് പറപ്പൂത്തടം, ഭാരവാഹികളായ ടി.നിയാസ്, യൂനുസ് ഇരിങ്ങാവൂർ, ജനപ്രതിനിധികളായ പി.ടി നാസർ, എൻ.വി നിധിൻ ദാസ്, എൻ.എ നസീർ, റഹീം മാസ്റ്റർ, ഒ.സൈതാലി,രാജേഷ് കാക്കാട്ടേരി,കെ.എം ചേക്കു, ജംഷാദ് ഇരിങ്ങാവൂർ, ഇർഷാദ് കുറുക്കോൾ, മുനീർ ഇരിങ്ങാവൂർ, സൈദാലികുട്ടി,PC ആബിദ് റഹ്മാൻ, ഷമീർ ചുടലപ്പുറം, റിയാസ് മൂസാജിപ്പടി,ജാസിർ പനമ്പാലം,നഹാസ് മായിനങ്ങാടി, സൈഫുദ്ദീൻ വാണിയന്നൂർ,സാദിഖ് ഓവുങ്ങൽ, ഹാഷിർ പാലക്കൽ, അസ്ലം വാണിയന്നൂർ, ഹാഫിസ് ഇടക്കൻ കാട്ടിൽ എന്നിവർ നേതൃത്വം നൽകി.