Fincat

പുതുവ‌ർഷത്തിൽ കൂടുതൽ ഉത്തരവാദിത്തം; വാക്സിനേഷൻ 140 കോടി ഡോസ് കടന്നെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഒമിക്രോൺ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. വ്യക്തികളുടെ ജാഗ്രത പ്രധാനമാണ്. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

1 st paragraph

പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഒന്നിച്ചനിന്നു. പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനേഷൻ 140 കോടി ഡോസ് കടന്നു. ഇത് എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ എൺപത്തിനാലാമത് എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2nd paragraph

ഭാരതത്തിന് വേണ്ടി പോരാടിയ നിരവധി ധീരജവാന്മാരുടെ ജീവൻ നഷ്ടമായെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെയും, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെക്കെുറിച്ചും അദ്ദേഹം മൻ കി ബാത്തിൽ പരാമർശിച്ചു.