സ്വര്‍ണ വില കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 36,360 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4545 ആയി. മൂന്നു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഈ മാസം സ്വർണം പവന് 36,560 രൂപ വരെ എത്തിയിരുന്നു. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. കൂടാതെ ഈ മാസം 22ന് 36,120 രൂപയായി താഴ്ന്ന നിലയിലേക്കും എത്തിയിരുന്നു. ഒമിക്രോൺ ലോക സമ്പത് വ്യവസ്ഥയെ ബാധിക്കുന്നതിൻ്റെ ചലനങ്ങൾ സ്വർണ വിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഡോളറിന് ശക്തിയാര്‍ജ്ജിക്കുന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട് എന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്