പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണം: കേരള എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍
മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്ന് കേരള എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ 64-ാം മലപ്പുറം ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അക്ബര്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും സംഘടന റിപ്പോര്‍ട്ട് അവതരണവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എ രാജീവ് നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ മുണ്ടേക്കാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും പി കെ മുഹമ്മദ് മുസ്തഫ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അജീഷ്, കെ ഇ എസ് എ മുന്‍ സംസ്ഥാന പ്രസിഡന്റ് എച്ച് സിദ്ധീഖ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എച്ച് വിന്‍സെന്റ്, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിഷ്ണുദാസ് , പി. കുഞ്ഞിമാമു, കെ പി കുഞ്ഞി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം കെ എസ്ഇ എ മുന്‍ സംസ്ഥാന പ്രസിഡന്റ് ടി മണികണ്ഠകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഭാരവാഹികളായ മുഹമ്മദ് ഉസ്മാന്‍, ഹംസക്കോയ, കൃഷ്ണദാസ്, കുഞ്ഞി മുഹമ്മദ് കെ പി, മുഹമ്മദ് സലീം എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. വി പി ഗംഗാധരന്‍ സംസാരിച്ചു.
ഭാരവാഹികളായി അക്ബര്‍ കൊളക്കാടന്‍ (പ്രസിഡന്റ്), ഒ നൗഷാദലി ( സെക്രട്ടറി) മുഹമ്മദ് ജംഷാദ് പി ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.