കൊവിഡ് മുന്നണി പോരാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം:വിവധ ആവശ്യങ്ങളുന്നയിച്ച് കോവിഡ് മുന്നണിപോരാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി
ആറ് മാസമായി മുടങ്ങി കിടക്കുന്ന റിസ്‌ക് അലവന്‍സ് കുടിശിക അനുവദിക്കുക, .
ആരോഗ്യ ,പൊതുമേഖല, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ കോവിഡ് ബ്രിഗേഡുകള്‍ക്ക് മുന്‍ഗണന ഉറപ്പാക്കുക .
കോവിഡ് ബ്രിഗേഡുകളില്‍ പ്രായപരിധിയില്‍ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.


കൊവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാര്‍ പ്രതീകാത്മകമായി പി പി ഇ ധരിച്ചാണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്.
ഐ എം എ സംസ്ഥാന കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോക്ടര്‍ പി. നാരായണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി ചെയര്‍മാന്‍ എം സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കോവിഡ് ബ്രിഗേഡായി ജോലി ചെയ്യവേ പിരിച്ചുവിട്ടതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി ജിന്‍സണ്‍ ജോസഫിനെ അനുസ്മരിച്ച് ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍ മൗന പ്രാര്‍ത്ഥന നടത്തി.


ജില്ലാ കണ്‍വീനര്‍ വിനോദ് എടവണ്ണ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സീനത്ത് കരുളായി, ഗിരിജ എന്നിവര്‍ പ്രസംഗിച്ചു, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ഗീതു പാണ്ടിക്കാട് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രചന മഞ്ചേരി നന്ദിയും പറഞ്ഞു. നേരത്തെ കലക്ടറുടെ വസതിക്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് വി പി മൊയ്തുണ്ണിക്കുട്ടി,ഷാജഹാന്‍ കാളികാവ് എന്നിവര്‍ നേതൃത്ത്വം നല്‍കി.
