പഠന ലീഖ്ന അഭിയാൻ പദ്ധതി സംസ്ഥാനത്ത് ജനകീയമായി നടപ്പാക്കും; ഡോ.പി.എസ്.ശ്രീകല

പഠന ലീഖ്ന അഭിയാൻ പദ്ധതി സംസ്ഥാനത്ത് ജനകീയമായി നടപ്പാ ഡോ.പി.എസ്.ശ്രീകല

താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം വെച്ച് സംസ്ഥാനാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാൻ പദ്ധതി
ഒന്നാംഘട്ട സാക്ഷരത പ്രവർത്തനം നടപ്പാക്കിയ പോലെ ജനകിയമായി നടപ്പാക്കുമെന്ന്
സംസ്ഥാന സാക്ഷരതാ മിഷൻ ഡയരക്ടർ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി
താനുർ ഗവ: കോളെജ് എൻ.എസ്. എസ് സപ്തദിന ക്യാമ്പയിനോടനുബന്ധിച്ച് നടപ്പാക്കുന്ന അക്ഷര തുടിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ .
തുടർ സാക്ഷരതാ പ്രവർത്തനം ഏറ്റെടുക്കാൻ തയ്യാറായ താനൂർ ഗവ: കോളെജിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും
ഡയരക്ടർ അഭിനന്ദിച്ചു. ചടങ്ങിൽ പഠിതാക്കളായ ഖദീജ, രമേഷ് എന്നിവർക്ക് പാഠപുസ്തകം നൽകി കൊണ്ട്
താനാളൂർ പഞ്ചായത്ത് തല പ്രവേശനോത്സവം
ഡയരക്ടർ നിർവഹിച്ചു.

മലപ്പുറം ഉൾപ്പെടെ 5 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2022 മാർച്ച് 31 ന് അവസാനിക്കും വിധമാണ്പ ദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോ-ഡിനേറ്റർ സി.അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് അംഗകളായ കെ. ഫാത്തിമ ബീവി, കെ.വി, ലൈജു, ഷബ്ന ആഷിഖ് , പി. ജ്യോതി സെക്രട്ടറി പി. രാംജിലാൽ, സാക്ഷരതാ മിഷ്യൻ ജില്ലാ അസി. കോ-ഡിനേറ്റർ
എം.മുഹമ്മദ് ബഷീർ, സാക്ഷരതാ സമിതി അംഗം മുജീബ്. താനാളൂർ, എസ് എം.യു.പി.സ്കൂൾ പ്രധാനാധ്യാപിക ഇ.പി.രാധാമണിയമ്മ.
ഗവ.കോളെജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.ആർ. കവിത, കോളെജ് അദ്ധ്യാപിക പി.സിന്ധു..പ്രേരക് എ.വി. ജലജ എന്നിവർ സംസാരിച്ചു.