Fincat

ആറാട്ട് ഫെബ്രുവരി പത്തിന് റിലീസ്

മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 10ന് തിയെറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ക്ക് ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

1 st paragraph

ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ”മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255” എന്ന ‘രാജാവിന്‍റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നത്.

2nd paragraph

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.