ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു
2019ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള സഹകരണത്തോടെ അവാർഡിന് അപേക്ഷിക്കാം. വിശദ വിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ ജനുവരി 15 ന് വൈകിട്ട് 5 ന് മുൻപായി അഡീഷണൽ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം 1 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.