Fincat

വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാൽ ആദ്യം അവരെ പിടിച്ചാൽ മതി; നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജിഫ്രി തങ്ങള്‍

മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസിസി എം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചിലർ തന്നെ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1 st paragraph

അത്തരത്തിൽ ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്ന് മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയിൽ തങ്ങൾ പറഞ്ഞു. നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2nd paragraph

‘ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. പല ഓഫറുകളും ഇപ്പോൾ ഉണ്ട്. സി എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും ഉണ്ടാകുകയാണെങ്കിൽ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതി. അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കിൽ ചിലപ്പോൾ അങ്ങനെ ആവും’- അദ്ദേഹം പറഞ്ഞു,..

വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങള്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ആക്രമണമുണ്ടായിരുന്നു.