എം പാനൽ തയ്യാറാക്കുന്നു
ഇ -സഞ്ജീവിനി ടെലിമെഡിസിൻ വിഭാഗങ്ങളിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരെ എം പാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. മെഡിസിൻ, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് ആവശ്യമായുള്ളത്. താല്പര്യമുള്ളവർ ജനുവരി 3ന് വൈകുന്നേരം 5 മണിക്ക് മുൻപായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് http://forms.gle/TpdyfxDMzkL1mwHy8. സർക്കാർ സർവീസ്, എൻഎച്ച്എം എന്നിവിടങ്ങളിൽ നിലവിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല. കൂടുതൽ വിവരങ്ങൾക്ക് ഈ സഞ്ജീവനി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9400589579