പരപ്പനങ്ങാടിയിൽ എക്സ്സൈസിന്റെ മാരക മയക്കുമരുന്ന് വേട്ട: ഒരാൾ അറസ്റ്റിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ എക്സ്സൈസിന്റെ മാരക മയക്കുമരുന്ന് വേട്ട : ഒരാൾ അറസ്റ്റിൽ ന്യൂ ഇയർ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പരപ്പനങ്ങാടിയുടെ തീരദേശ ഭാഗങ്ങളായ കെട്ടുങ്ങൽ ബീച്ച്, തൂവൽ തീരം പാർക്ക് തുടങ്ങിയ  ഇടങ്ങൾ കേന്ദ്രീകരിച്ച് DJ പാർടി സംഘടിപ്പിക്കുന്നതായും അതിനായി വലിയതോതിൽ മാരക മയക്കുമരുന്നുകളുടെ വില്പന നടക്കാൻ സാധ്യതയുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ബുധനാഴ്ച്ച പുലർച്ചെ നടത്തിയ വ്യാപക പരിശോധനയിൽ 20.460ഗ്രാം MDMAയും, 77 മില്ലി ഗ്രാം LSD സ്റ്റാമ്പുമായാണ് താനൂർ പരിയാപുരം സ്വദേശിയായ യുവാവിനെ  അറസ്റ് ചെയ്തത്. പുതുവാത്സരാ ഘോഷങ്ങൾ കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ച് ഓട്ടോറിക്ഷയുമായി ലഹരിവില്പനക്കിറങ്ങിയ തിരുർ താലൂക്കിൽ പരിയാപുരം വില്ലേജിൽ ഒട്ടുപുറം ദേശത്ത് കോയാമാന്റെ പുരക്കൽ സീതിക്കുട്ടി മകൻ ഇസ്മായിൽ (29 വയസ്സ് ) കേസിൽ അറസ്റ്റിലായി. ആയത്.പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിനുസമീപംവച്ച് പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും എക്സ്സൈസ് കസ്റ്റഡിയിലെടുത്തു.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും പ്രതിക്ക് മയക്കുമരുന്നുകൾ ലഭിച്ച ഉറവിടത്തെ കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും എക്സ് സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു.ഇൻസ്‌പെക്ടർക്കുപുറമേ പ്രിവന്റീവ് ഓഫീസർ ടി പ്രാജോഷ് കുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )കെ പ്രദീപ് കുമാർ,സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,ശിഹാബുദ്ധീൻ കെ,അരുൺ പാറോൽ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ പി എം ലിഷ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.