കോവിഡ് 19: ജില്ലയില്‍ 91 പേര്‍ക്ക് വൈറസ് ബാധ


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.55 ശതമാനം

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 29) 91 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 5,887 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 90 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. അതേസമയം ജില്ലയില്‍ 54,12,448 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 31,18,780 പേര്‍ക്ക് ഒന്നാം ഡോസും 22,93,668 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.