“സ്റ്റേഷൻ5” ജനുവരി 7-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു!

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച്, പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത ‘ സ്‌റ്റേഷന്‍ 5’ ജനുവരി 7- ന് തിയറ്ററുകളിലെത്തും. പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക ‘ തൊട്ടപ്പന്‍ ‘ ഫെയിം പ്രിയംവദ കൃഷ്ണനാണ്. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു.

ഇന്ദ്രൻസ് ചേവംബായി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നഞ്ചമ്മ,വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ,

മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയ നിര തന്നെ മറ്റു കഥാപാത്രങ്ങളായി ‘ സ്റ്റേഷൻ5 ‘ലുണ്ട്.

പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും.സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്.
