ഉദ്ഘാടനത്തിനൊരുങ്ങി തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽ; ഹൈദരലി ശിഹാബ്‌ തങ്ങൾ മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു

തിരൂർ: തിരൂർ ശിഹാബ്‌ തങ്ങൾ ഹോസ്പിറ്റൽ
എന്റെ പിതാവി ന്റെ പേരിലുള്ള ഏറ്റവും
ഉന്നതമായ സ്മാരകം.തിരൂർ ശിഹാബ്‌ തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉൽഘാടന സ്വാഗതസംഘം യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരു
ന്നു അദ്ദേഹം.


രാജ്യം മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ്‌ ഇറക്കി ആദരിച്ചു.
മുസ്ലിം ലീഗ്‌ പാർട്ടി നിർദ്ദരരായ ആയിരക്കണക്കിനു കുടുംബങ്ങൾക്ക്‌ തങ്ങളുടെ സ്മാരകമായി ബൈത്തുറഹ്‌മ വീടുകൾ നൽകി.
എന്നാൽ സഹകരണ മേഖലയിൽ ജില്ലയിലെ ഏറ്റവും മികച്ച ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തങ്ങൾ ഏറെ സ്നേഹിക്കുന്ന തീരദേശത്ത്‌ സർവ്വസജ്ജമായി സ്ഥാപിക്കപ്പെട്ടത്‌ എന്റെ പിതാവിനുള്ള ഏറ്റവും ഉന്നതമായ സ്‌ മാരകമായി ഞാൻ കാണുകയാണു.
ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ ചെയർ മാൻ കീഴേടത്തിൽ ഇബ്രാഹീം ഹാജി സ്വാഗതം പറഞ്ഞു.


തിരൂർ തുഞ്ചൻ പറമ്പിനു സമീപം ഏറ്റിരിക്കടവിൽ എട്ട്‌ ഏക്കർ സ്ഥലത്ത്‌ എൺപത്‌ കോടി രൂപ ചിലഴിച്ച്‌ നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി ഫെബ്രുവരി 26 നാണു ഉൽഘാടനം ചെയ്യുന്നത്‌.
യോഗത്തിൽ അഡ്വ എൻ ശംസുദ്ധീൻ എം എൽ എ, മുനിസിപ്പൽ ചെയർ പേഴ്‌ സൺ എ പി നസീമ,മുനിസിപ്പൽ വൈസ്‌ ചെയർമാൻ പി രാമൻകുട്ടി ,എം അബ്ദുള്ള കുട്ടി, വെട്ടം ആലി കോയ,അമ്മേങ്ങര അബ്ദുള്ള കുട്ടി എന്നിവർ പ്രസംഗിച്ചു.സി ഇ ഒ ഡോക്ടർ രാജു ജോർജ്ജ്‌ നന്ദി പറഞ്ഞു.
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ മുഖ്യ രക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു.