തപസ്യ തുഞ്ചൻ സ്മൃതി ദിനം ഇന്ന്

ഭാഷാപിതാവായ തുഞ്ചത്താചര്യന്റെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി തപസ്യ കലാ സാഹിത്യവേദി എല്ലാവർഷവും നടത്തിവരാറുള്ള തുഞ്ചൻ സ്മൃതിദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടി ഡിസംബർ 30 ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ 6 മണി വരെ തിരൂർ റെയിൽവേ സ്റ്റേഷനു സമീപം പി.കൃഷ്ണേട്ടൻ നഗറിൽ(കോർഡിനന്റോ ക്ലാസിക് ഹാൾ) നടക്കും. ഡോ.സി.വി.സത്യനാഥൻ അധ്യക്ഷത വഹിക്കുന്ന യോഗം തപസ്യ സംസ്ഥാന അധ്യക്ഷൻ പ്രൊഫ.പി.ജി. ഹരിദാസ് ഉൽഘാടനം ചെയ്യും. എഴുത്തുകാരനും പ്രഭാഷകനുമായ ഏ.പി. അഹമ്മദ് തുഞ്ചൻ അനുസ്മരണ പ്രഭാഷണം നടത്തും. കേന്ദ്രസാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ പത്രപ്രവർത്തകനും എഴുത്തുകാരനുമായ തിരൂർ ദിനേശിനെ ആദരിക്കുകയും സാഹിത്യവേദി പുരസ്ക്കാരം നേടിയ എഴുത്തുകാരി സന്ധ്യ വാസുവിനെ അനുമോദിക്കുകയും ചെയ്യും. മണി എടപ്പാൾ, മുരളി പാറപ്പുറം, അനൂപ് കുന്നത്ത്, സുധീർപറൂർ, ടി.ശ്രീജിത്ത്, ടി.വി. സദാനന്ദൻ, കെ.ടി. ഭഗവൻദാസ്, കൃഷ്ണകുമാർ പുല്ലൂരാൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.