നിര്‍മ്മാണ തൊഴിലാളികളുടെ പട്ടിണി സമരം തിങ്കളാഴ്ച
മലപ്പുറം:പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും പ്രസവ കാലത്തെ ധനസഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ജനുവരി 3 ന് തിങ്കളാഴ്ച ക്ഷേമനിധി ഓഫീസിന് മുന്നില്‍ ഏകദിന പട്ടിണി സമരം നടത്തും.

രാവിലെ ഒമ്പതരക്ക് എ പി അനില്‍ കുമാര്‍ എം എല്‍ എ സമരം ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്,കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് എന്നിവര്‍ സംസാരിക്കും.തൊഴിലാളികള്‍ ക്ഷേമനിധിയിലേക്ക് അടച്ച തുക സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നതിലൂടെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (ഐ എന്‍ ടി യു സി) ജില്ലാ ഭാരവാഹികളായ ജയന്‍ അറക്കല്‍,എന്‍ പി അസൈനാര്‍, കരിക്ക പൊറ്റക്കാട്,കൃഷ്ണന്‍ അറക്കല്‍, കെ പി മുഹമ്മദ് ഷാ ഹാജി എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.