Main Banner

രാത്രി കര്‍ഫ്യുവും ഒമിക്രോണ്‍ ജാഗ്രതയും; കടുത്ത നിയന്ത്രണങ്ങളിലും 2022നെ വരവേറ്റ് കേരളം

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ കടുത്ത നിയന്ത്രണങ്ങളിലും പുതുവര്‍ഷത്തെ കേരളം വരവേറ്റു. രാത്രി കര്‍ഫ്യുവിന്റെ കടിഞ്ഞാണ്‍ പത്തു മണിയ്ക്ക് വീണതോടെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളും വീടുകളിലേക്ക് വഴിമാറി. പ്രധാന നഗരങ്ങളായ കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ആള്‍ക്കൂട്ടമില്ലാതെയാണ് 2022 പിറന്നത്.

1 st paragraph

കോഴിക്കോട് ജില്ലയില്‍ ആഘോഷങ്ങള്‍ക്ക് അനുമതി 9.30 വരെ മാത്രമായിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതോടെ നേരത്തെ തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങി. വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചിലേക്ക് പ്രവേശനവും ഉണ്ടായിരുന്നില്ല. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വ്യത്യസ്തമായി ഇന്‍സ്റ്റാഗ്രാമിലൂടെ പുതുവര്‍ഷം ആഘോഷിക്കാന്‍ കോഴിക്കോട് കളക്ടര്‍ പൊതുജനങ്ങളെ ക്ഷണിക്കുകയായിരുന്നു. പരിപാടികളുമായി പ്രശസ്ത പിന്നണി ഗായകരും ഒപ്പമുണ്ടായിരുന്നു.

2nd paragraph

കോവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ വര്‍ഷങ്ങളായി നടത്താറുള്ള ആഘോഷങ്ങള്‍ ഇല്ലാതെയാണ് കൊച്ചി ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷിച്ചത്. 10 മണിയോടെ ബീച്ചില്‍ നിന്നും ആളുകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞ് പോയിരുന്നു. വീടുകളില്‍ തന്നെയായി കൊച്ചിക്കാരുടെ പുതു വര്‍ഷവും.

തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കുകയായിരുന്നു തിരുവനന്തപുരം ജില്ലയിലെ പൊലീസ്. പൊതു ജനങ്ങളും ആഘോഷങ്ങള്‍ വീടുകളില്‍ തന്നെയാക്കുകയായിരുന്നു.