പിതാവെടുത്ത വായ്പയുടെ അടവ് മുടങ്ങി; മലപ്പുറത്ത് മകനും മാതാവിനും ക്രൂരമർദനം
അങ്ങാടിപ്പുറം : പിതാവിന്റെ പേരിലുള്ള വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസ്സുകാരന് ക്രൂര മർദനം. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച രോഗിയായ മാതാവിനെ തള്ളിയിട്ടതായും പരാതിയുണ്ട്.

പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീർ ഹുസൈന്റെ മകൻ മുഹമ്മദ് അബ്ദുല്ലയ്ക്ക് (16) ആണ് മർദനമേറ്റത്. 29ന് ആയിരുന്നു സംഭവം. ഗുഡ്‌സ് ഓട്ടോറിക്ഷ വാങ്ങാനാണ് വായ്പ എടുത്തത്