മിനി മാരത്തോൺ സംഘടിപ്പിച്ചു.

തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാമാരക സഹകരണ ആശുപത്രിയുടെ മൂന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു.
തിരൂർ രാജീവ് ഗാന്ധി നഗരസഭാ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തോൺ എൻ ഷംസുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭരണ സമിതി ചെയർമാൻ എ ശിവദാസൻ അധ്യക്ഷനായി. ഡിവൈഎസ്പി വി വി ബെന്നി, തിരൂർ അർബൺ ബാങ്ക് ചെയർമാൻ ഇ ജയൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പി ഹൃഷികേശ് കുമാർ, അൻവർ സാദത്ത് കള്ളിയത്ത്, അബ്ദുൾ കാദർ കൈനിക്കര എന്നിവർ സംസാരിച്ചു. തുടർന്ന് ആയിരത്തോളം കായിക പ്രതിഭകൾ അണിനിരന്ന മാരത്തോൺ 7 കിലോമീറ്ററോളം ദൂരത്തിൽ പിന്നിട്ട് ഇമ്പിച്ചിബാവ ആശുപത്രി പരിസരത്ത് സമാപിച്ചു.

മാരത്തോണിൽ കാഞ്ഞിരപ്പള്ളി അഭിജിത്ത് ഒന്നാം സ്ഥാനവും പാലക്കാട്
ജഗനാഥ് രണ്ടാംസ്ഥാനവും ഇരിങ്ങാലക്കുട സ്വദേശി‌ പ്രസാദ് മൂന്നാം സ്ഥാനവും നേടി വനിതകളിൽ
നന്ദന വണ്ടൂർ ആദ്യസ്ഥാനം നേടി സമ്മാനമായ സൈക്കിൾ കരസ്ഥമാക്കി. സമാപന ചടങ്ങിൽ തൃശ്ശൂർ സ്വദേശി അധ്യക്ഷനായി. എ ശിവദാസൻ, എസ് ബി ഐ ചീഫ് മാനേജർ ഹരീഷ്, കെ മണികണ്ഠൻ എന്നിവർ സമ്മാനദാനം നടത്തി. കെ ശുഹൈബ് അലി, പി സുമിത്ത് എം ഷാജർ ആലത്തിയൂർ, കെ പി ധനീഷ്, സുധീഷ് എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ജോസ് അധ്യക്ഷനായി. ഡോ. സി വി ജമാലുദീൻ സമ്മാന വിതരണം നടത്തി.