രാത്രിയാത്ര നിയന്ത്രണങ്ങൾ ഇന്നും തുടരും; നീട്ടില്ലെന്ന് സൂചന
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്നും തുടരും. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. അടുത്ത അവലോകന യോഗം നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

നിലവിലെ സാഹചര്യത്തിൽ രാത്രികാല നിയന്ത്രണം നീട്ടാനുള്ള സാദ്ധ്യത കുറവാണെന്നാണ് സൂചന. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. കടകൾ രാത്രി 10 മണിയ്‌ക്ക് അടയ്‌ക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.

അതേസമയം കൗമാരക്കാരുടെ വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെയുള്ള കണക്കുപ്രകാരം നാല് ലക്ഷത്തോളം പേരാണ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തത്.