ആംബുലന്‍സ് സേവനവുമായി ഓവുങ്ങല്‍ പ്രവാസി വിങ് വാട്‌സ്ആപ്പ് കൂട്ടായ്മ

ഓവുങ്ങല്‍ പ്രവാസി വിങ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ആംബുലന്‍സ് സേവനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സയ്യിദ് സക്കീര്‍ ഹുസൈന്‍ ബല്‍ഫഖീഹ് താക്കോല്‍ദാനം നിര്‍വഹിച്ചു. സി. മാനു വിഷയാവതരണം നടത്തി.

തലക്കടത്തൂര്‍ ഓവുങ്ങലില്‍ നാല് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള വാട്‌സ്ആപ്പ് കൂട്ടായ്മയായ ഓവുങ്ങല്‍ പ്രവാസി വിങിലൂടെ ഇതുവരെയായി 124 കുടുംബങ്ങള്‍ക്കാണ് ആശ്വാസമെത്തിക്കാനായത്. കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മക്ക് കീഴില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി തബ്ഷീര്‍ റിലീസ് സെല്ലും നിര്‍ദ്ദനരായ രോഗികള്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓക്‌സിജന്‍ മെഷീന്‍, വീല്‍ചെയര്‍, ഫോള്‍ഡിങ് ബെഡ്, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നീ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനായി മെഡികെയറും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

പരിപാടിയില്‍ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ്, ഷംസിയ്യ സുബൈര്‍, വൈസ് പ്രസിഡന്റ്, പി.ടി നാസര്‍, വാര്‍ഡ് മെമ്പര്‍മാരായ ടി.എ റഹീം, മൈമുന കല്ലേരി, സാഹിദ് എ.പി, മഹല്ല് ഖാസി പാട്ടത്തില്‍ കുഞ്ഞിമുഹമ്മദ്, ഹുസൈന്‍ തലക്കടത്തൂര്‍(ഗ്രേസ് പാലിയേറ്റീവ്), മദ്രസ പ്രസിഡന്റ് കോമുക്കുട്ടി പാട്ടത്തില്‍, ഡോ. സലീം താനൂര്‍, എം.എ റഫീഖ്, എം.പി ജലീല്‍(മയൂര), സി.പി സാദത്ത്, കുമാരന്‍(ട്രോമകെയര്‍), കുഞ്ഞുഹാജി, ആബിദ്മാനു, അബ്ദുറഹ്‌മാന്‍(ഫെമിലിയര്‍), ബാലകൃഷ്ണന്‍, യൂസുഫ് ഹാജി പാട്ടത്തില്‍, എം. കമ്മുക്കുട്ടി, എം.പി ബാവഹാജി എന്നിവര്‍ പങ്കെടുത്തു.