കുട്ടിക‌ൾക്ക് പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ കൊടുത്ത് തീർക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് തുടക്കമായി. സംസ്ഥാനത്ത് ഈ പ്രായത്തിലുള്ള 15 ലക്ഷം കുട്ടികളാണുള്ളത്. ഇവര്‍ക്കെല്ലാം 10 ദിവസത്തിനകം വാക്സിന്‍ കൊടുത്തുതീര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒമിക്രോണ്‍ സമൂഹവ്യാപനം കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവില്‍ 152 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇതില്‍ 50 ഉം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നരാണ്. വൈറസ് ബാധ സ്ഥിരീകരിച്ച 84 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്. 18 പേര്‍ക്കു മാത്രമാണ് സമ്പര്‍ക്കം വഴി ഒമിക്രോണ്‍ ബാധിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.