സിനിമ മോഹവുമായി “സിദ്ധു”, ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
നവാഗതരായ ഷെയിൻ ടോം മാത്യു,ഗീവർഗീസ് ,നിതിന്യാ ,മിഥുല തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി രോഹിത് കൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയുന്ന സിനിമ യുടെ ടൈറ്റില്‍ പുറത്ത് വിട്ടു. ‘’സിദ്ധു” എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒ റ്റി റ്റിയിൽ പ്രദർശനത്തിനെത്തും.

സിനിമ സംവിധായകനാകാൻ ശ്രമിക്കുന്ന സിദ്ധാര്‍ത്ഥ് എന്ന യുവാവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന രസകരമായി കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിജിത് സോമരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്, ലൈറ്റ് ഫ്രെയിംസിന്റെ ബാനറിൽ ടോണി കുര്യാക്കോസാണ് ചിത്രം നിർമിക്കുന്നത്. അമൃതകലാ ക്രീയേഷനു വേണ്ടി ശിവകുമാർ അമൃതകല, നിഖിൻ എന്നിവരാണ് സഹ നിർമാതാക്കൾ. കിരണിന്റെ വരികൾക്ക് സംഗീതം നൽകുന്നത് നിതിൻ ജോർജാണ്.അനന്ദകൃഷ്ണനാണ് ചിത്ര സംയോജകൻ. ശ്രീരാഗ് കെ വി പുല്ലൂണി, കിരൺ, ആന്റണി എന്നിവരാണ് സഹ സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് പ്രസാദ് , സ്റ്റിൽസ് രാഹുൽ. ഡിസൈൻ ആദർശ്
ചിത്രീകരണം പൂർത്തിയാക്കിയ സിദ്ധു വൈകാതെ തന്നെ ഒ റ്റി റ്റി പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.